ഉത്തരേന്ത്യയിൽ പീഡനവും, കേരളത്തിൽ പ്രീണനവും എന്നതാണ് നിലവിലെ സാഹചര്യം; മലങ്കര ഓർത്തഡോക്സ് സഭ

ഛത്തീസ്ഗഡിൽ മലയാളി കന്യസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഏറെ ആശങ്കയുളവാക്കുന്നതാണെന്നും വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.തീവ്രവാദ സ്വഭാവമുള്ള ചില മത സംഘടനകൾ പോലീസിന്റെ സാന്നിധ്യത്തിൽ നിയമം കൈയിലെടുത്ത് കന്യാസ്ത്രീകളുടെ നേരെ നടത്തിയത് കയ്യേറ്റ ശ്രമമാണ്.നിയമവാഴ്ചയില്ലാത്ത ഒരു സാഹചര്യമാണോ ആ സംസ്ഥാനത്തുളളതെന്ന് പോലും ആശങ്കപ്പെടുന്നതായും യാതൊരു മനസ്സാക്ഷയുമില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും, ഇന്നിത് തിരിച്ചറിയുവാൻ ശക്തിയുള്ളവരാണ് ഇന്ത്യയിലെ എല്ലാ ആളുകളും, പ്രത്യേകിച്ച് മലയാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടവും, പ്രക്ഷോഭവും ഉണ്ടാകുമെന്നും അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...