ചുറ്റിക കൊണ്ട് ഭാര്യയുടെ കാല്‍ അടിച്ചൊടിച്ചു; ഭർത്താവ് അറസ്റ്റിൽ

മദ്യലഹരിയിലെത്തി ചുറ്റിക കൊണ്ട് ഭാര്യയുടെ കാലൊടിച്ച ഭര്‍ത്താവ് പിടിയില്‍.തിരുവനന്തപുരം വിഴിഞ്ഞത്താണ് കേസിനാസ്പദമായ സംഭവം.രാജേഷ് തമ്പി(41) എന്നയാളെയാണ് അറസ്റ്റിലായത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുമായിരുന്നു.ഇതിനെ തുടര്‍ന്ന് ഭാര്യ വനിതാ കമ്മീഷനില്‍ രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു.ഇതിന്റെ വൈര്യാഗത്തിലാണ് രാജേഷ് ഭാര്യയെ ആക്രമിച്ചത്.ആക്രമണത്തില്‍ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.ആക്രമണ വിവരം പുറത്ത് പറയരുതെന്ന് രാജേഷ് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയെ മറിക്കടന്ന് ഭാര്യ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്.വിവരം അറിഞ്ഞയുടന്‍ പൊലീസ് രാജേഷിന്റെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...