മോർഫ് ചെയ്‌ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ചു; ഫുട്ബോൾ താരം അറസ്റ്റിൽ

മോർഫ് ചെയ്‌ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച ഫുട്ബോൾ താരം അറസ്റ്റിൽ.കൊട്ടാരക്കര സ്വദേശി കെ.കെ.ഹോബിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ബെംഗളൂരു നോർത്ത് ഫുട്ബോൾ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിൻ. മുൻ കാമുകിയുടെ ചിത്രങ്ങളാണ് ഹോബിൻ മോർഫ് ചെയ്തത്‌ നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്. ഏപ്രിൽ പതിനൊന്നിന് യുവതി കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹോബിൻ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിൻ സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...