തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാം.ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേർക്കുന്നതിന്റെ ~ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്പോർട്ടിൽ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാർഡിലെ ബന്ധപ്പെട്ട ഇലക്ട‌റൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in លេឈើ លេ മൊബൈൽ നമ്പർ നൽകി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിൻ ചെയ്യണം. അപേക്ഷകന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നൽകി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി നിലവിലെ പാസ്പോർട്ടിലുള്ള താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒയ്ക്ക് നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ അപേക്ഷിക്കണം. കഴിവതും വെള്ള പശ്ചാത്തലത്തിൽ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ മുഖേനെ അയക്കുകയാണെങ്കിൽ അപേക്ഷകന്റെ വിസ മുദ്രണം ചെയ്‌തതുൾപ്പെടെയുള്ളതും പാസ്പോർട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ നേരിട്ട് ഇ.ആർ.ഒയ്ക്ക് സമർപ്പിക്കുകയാണെങ്കിൽ പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകർപ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസൽ പാസ്പോർട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കണം. പേരു ചേർത്ത പ്രവാസികൾ പോളിങ് സ്റ്റേഷനിൽ പാസ്പോർട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....