ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ വികാരാധീനനായി ഡോ.സി.എച്ച്.ഹാരിസ്

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ വികാരാധീനനായി പ്രതികരിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്.പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടരുതെന്നു ഡോ.ഹാരിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്‌ടർമാർ ഏറെ വർഷമായി അറിയാവുന്നവരാണ്.അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങൾ അറിയിക്കാൻ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ വരെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല. പലരുടെയും കൈയും കാലും പിടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഡോക്‌ടർ പറഞ്ഞു. മറുപടി പറയുന്നതിനിടെ ഗദ്ഗദ കണ്ഠനായ ഡോക്ട‌ർ വീടിനുള്ളിലേക്കു തിരിച്ചു കയറി. ബാക്കി കാര്യങ്ങൾ വൈകിട്ട് പറയാമെന്നു പറഞ്ഞ് കണ്ണുകൾ തുടച്ച് അദ്ദേഹം നടന്നുനീങ്ങി.
ശസ്ത്രക്രിയാ മെഷീൻ്റെ ഘടകമായ ലിത്തോക്ലാസ്‌റ്റ് പ്രോബ് ഉണ്ടായിട്ടും ഡോ. ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നു വിദഗ്‌ധസമിതി കണ്ടെത്തിയെന്നാണ് നോട്ടിസിലെ പ്രധാന ആരോപണം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...