നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പത്തനംതിട്ട മൈലപ്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.റാന്നി പെരുനാട് മാടമൺ പെരുംകുളത്ത് വീട്ടിൽ മോഹനന്റെ മകൻ നന്ദു മോഹനൻ (27) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ സഹിതം ദുരൂഹതകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പത്തനംതിട്ട മീഡിയയ്ക്ക് വളരെ നിർണ്ണായകമായ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിശദമായിട്ടുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പത്തനംതിട്ട മീഡിയ വ്യക്തമാക്കും. യഥാർത്ഥത്തിൽ ആരാണ് വാഹനം ഇടിച്ചത്, ആരുടെയാണ് വാഹനം എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....