സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാൽ രംഗത്ത്

സിപിഐഎമ്മിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്.വോട്ടർപട്ടികയിലെ കള്ളങ്ങൾക്കെതിരായ സമരത്തെ ദേശീയതലത്തിൽ പിന്തുണയ്ക്കുന്ന സിപിഐഎം കേരളത്തിൽ നടക്കുന്ന കള്ളങ്ങൾക്ക്‌ കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.തെരഞ്ഞെടുപ്പ്‌ കൃത്രിമങ്ങൾക്കെതിരെ അന്തിമസമരത്തിന് സമയമായെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയത് വിദേശനയത്തിന്റെ പരാജയമാണ്. ഇത് കർഷകരെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആശുപത്രിയിലെ കുറവ് ചൂണ്ടിക്കാട്ടിയ ഡോക്ടറെ കുറ്റവാളിയാക്കുന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴുള്ളത്. നാട്‌ മൊത്തം ഡോക്ടർക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉൾപ്പാർട്ടിക്കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിളമ്പുന്ന നേതാക്കളെ വേണ്ടെന്നുവയ്ക്കുമെന്ന് പറഞ്ഞ വേണുഗോപാൽ ഇത്തരം വാർത്തകൾ വന്നാൽ എഐസിസിയെ അറിയിക്കണമെന്ന് വേദിയിലുണ്ടായിരുന്ന ജില്ലയുടെ ചുമതലയുള്ള ടി. സിദ്ദിഖിനോട് ആവശ്യപ്പെടുകയും ചെയ്തു.വിമർശനങ്ങൾ പാർട്ടി ഫോറങ്ങളിൽ മതിയെന്നും ഡിസിസി പ്രസിഡന്റ് ഫോറങ്ങൾ സജ്ജമാക്കണമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...