ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായി. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു.ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു.രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും സൈന്യം അറിയിച്ചു.

ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി.നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.സംഭവം നടന്ന് 10 മിനിറ്റിനുള്ളിൽ, സൈന്യം 150 പേരെ ദുരന്തസ്ഥലത്തേക്ക് അയച്ചു.രക്ഷാപ്രവർത്തകർകുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിച്ചു.വൈകുന്നേരം വരെയും മഴ തുടർന്നത് രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യൻ സൈന്യം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...