ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

എം സി റോഡിൽ എസ്ബി കോളേജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിമോൻ പി സി ( അനികുട്ടൻ,49) ആണ് മരിച്ചത്.
എസ് ബി കേളേജിന് സമീപം ഓട്ടോറിക്ഷയിൽ എത്തിയ യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിമോൻ തെറിച്ചു പുറത്തു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന് ടിപ്പറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.ചങ്ങനാശ്ശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് സമീപഉള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിമോൻ.ഭാര്യ സുശീല (മിനി)
മക്കൾ അർജുൻ, ലക്ഷ്മി

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...