ഫെയ്സ് ബുക്കിലൂടെ അധിക്ഷേപം: മുൻമന്ത്രി ജി സുധാകരൻ്റെ പരാതിയിൽ സി പി എം പ്രവർത്തകനെതിരെ കേസ്. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുൻ എന്നയാൾക്കെതിരെയാണ് കേസ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ വാക്കത്തോണിന് ജി സുധാകരൻ എഫ് ബിയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് കമൻ്റിൽ മിഥുൻ അസഭ്യം പറഞ്ഞത്.രേഖാമൂലം ജി സുധാകരൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത ശേഷമാണ് കേസ്.

