ചേതൻ കുമാർ മീണ കോട്ടയം കലക്ടറായി ചുമതലയേറ്റു

കോട്ടയം ജില്ലയുടെ 50-ാ മത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. രാവിലെ 10.30ന് കലക്ടറേറ്റിൽ എത്തിയ അദ്ദേഹത്തെ സ്ഥാനമൊഴിയുന്ന കലക്ടർ ജോൺ വി.സാമുവലും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ന്യൂഡൽഹിയിലെ കേരള ഹൗസ് അഡിഷനൽ റസിഡൻ്റ് കമ്മിഷണർ ചുമതല നിർവഹിക്കുകയായിരുന്നു ചേതൻ കുമാർ മീണ.2018 ബാച്ച് ഉദ്യോഗസ്ഥനാണ്. രാജസ്ഥാനിലെ ദോസ ജില്ലക്കാരനാണ്. പാലക്കാട് അസി. കലക്ടർ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കലക്ടർ, എറണാകുളം ഡിസ്ട്രിക്ട് ഡവലപ്മെൻ്റ് കമ്മിഷണർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ജലഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കലക്ടർ ജോൺ വി.സാമുവലിന് മാറ്റം.

Leave a Reply

spot_img

Related articles

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...