ദൃശ്യമാധ്യമ അവാര്‍ഡ്- ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്.കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ സംപ്രേക്ഷണം ചെയ്തിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏത് സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ആഗസ്റ്റ് 15നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇ-മെയില്‍ വിലാസം: ecretarykma.gov@gmail.com , ഫോണ്‍: 0484 2422275.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...