നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടിൽ ബിൻസി (31) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ നേമം പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. രാവിലെ വിവരമറിഞ്ഞ നാട്ടുകാർ ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തിലാണ് വെട്ടിയത്.

