സ്വാതന്ത്ര്യത്തിൻ്റെ മൂല്യം സംരക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്

സ്വാതന്ത്ര്യത്തിൻ്റെ മൂല്യം സംരക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ഗവ ചീഫ് വിപ്പ്ഡോഎൻ ജയരാജ് .

പൊൻകുന്നം ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾ ഉറപ്പുവരുത്തുവാനും സംരക്ഷിക്കുവാനുമുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും കഴിഞ്ഞ കാലഘട്ടങ്ങളിൽ അത് സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്തതാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശക്തിയെന്നും ഗവ ചീഫ് വിപ്പ് ഡോഎൻ ജയരാജ് പൊൻകുന്നത്ത് മിനി സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മിനി സിവിൽ സ്റ്റേഷനിൽ നടന്ന രാജ്യത്തിൻ്റെ എഴുപത്തിയൊമ്പാതാം സ്വാതന്ത്രദിനാഘോഷ ത്തിൽ എം.എൽ.എ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ,സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അഡ്വ.സുമേഷ് ആൻഡ്രൂസ്, ചിറക്കടവ് വില്ലേജ് ഓഫീസർ പ്രമോദ്,
വിവിധ ഓഫീസ് മേധാവികൾ, എക്സൈസ് ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥർ,മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, വില്ലേജിലേയും മറ്റ് ഓഫീസുകളിലേയും ജീവനക്കാർ, ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, സ്കൂൾ കുട്ടികൾ, പൊതു ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇതോടുപ്പം മധുര പലഹാര വിതരണവും നടത്തി.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...