എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. റോഡ് ബ്ലോക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി.മണ്ണുത്തി-ഇടപ്പള്ളി പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 15 മണിക്കൂറുകൾ പിന്നിട്ടു.വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ. ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും ആശുപത്രി, വിവാഹ, മരണച്ചടങ്ങുകളിൽ പങ്കെടുക്കാനുള്ളവരും ഉൾപ്പെടെ നടുറോഡിൽ കുടുങ്ങി. രോഗികളും ബ്ലോക്കിൽ വലയുകയാണ്.റോഡിന്റെ മോശം അവസ്‌ഥയും അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കിയത്. മേൽപ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്. എന്നാൽ, ഈ സർവീസ് റോഡുകളുടെ അവസ്‌ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...