ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാൻ ശ്രമിക്കും; മന്ത്രി മുഹമദ് റിയാസ്

ദേശീയ പാത പ്രവൃത്തി നടക്കുന്ന പലയിടത്തും പ്രതിസന്ധിയുണ്ട്. സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുമുണ്ട്. പ്രശ്ന‌ങ്ങൾ പരിഹരിക്കണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ് സർക്കാറിന്റെ ശ്രമം. ജനങ്ങൾ നിർമാണവുമായി സഹകരിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടേതാണ് എന്നും മന്ത്രി പറഞ്ഞു. അതിനിടെ, പാലങ്ങളുടെ നിർമ്മാണ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കൽ വിദഗ്‌ധരുടെ യോഗം വിളിക്കും. മനുഷ്യ പിഴവ് അനുവദിക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും എന്നും മന്ത്രി വ്യക്തമാക്കി. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ സംഘ് പരിവാർ ശ്രമിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെ ഉപയോഗിച്ചാണ് ഇത്. നാനാത്വത്തിൽ ഏകത്വം തകർക്കുവാനാണ് ശ്രമം എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...