ഇരുനില വീടിന്റെ മുകളിൽ എസി സ്‌ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം പേയാട് ഇരുനില വീടിന്റെ മുകളിൽ എസി സ്‌ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം.വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്.അഖിലും മറ്റൊരു യുവാവും ചേർന്നാണ് എസി സ്‌ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാൽ വഴുതി വീടിന്റെ ഷെയ്‌ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...