ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ ചേർന്ന ഇന്ത്യ പാർട്ടികളുടെ യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായതായാണ് വിവരം. അതേസമയം യോഗത്തിൽ രണ്ടിലധികം പേരുകൾ ഉയർന്നുവന്നതായി സൂചനയുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെയുടെ എംപി തിരുച്ചിശിവയുടെ പേര് ഉയർന്നുവന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും സ്ഥാനാർത്ഥിയെ സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ സി.പി രാധാകൃഷ്‌ണനെയാണ് എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സഖ്യ പാർട്ടികൾക്കിടയിൽ സ്വീകാര്യനായ വ്യക്തിയാകും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....