സെക്യൂരിറ്റി കം മള്‍ട്ടി ടാസ്‌ക് ഹെല്‍പ്പര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ കീഴില്‍ അഹല്യ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലെ സെക്യൂരിറ്റി കം മള്‍ട്ടി ടാസ്‌ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിലോ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലോ പ്രവൃത്തി പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22നകം sos@ahalia.in ലോ ഡയറക്ടര്‍, എസ്.ഒ.എസ് മോഡല്‍ ഹോം, അഹല്യ ക്യാംപസ്, കോഴിപ്പാറ പി.ഒ, പാലക്കാട്, 678557 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....