യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം; തുറന്നു പറഞ്ഞ് നടി റിനി ആൻ ജോർജ്

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും അറിയിച്ചിട്ടും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും റിനി പറഞ്ഞു. കഴിവുള്ളവള്ളവര്‍ക്കും മറ്റുള്ളവരുമായി സഹകരിച്ചേ മന്നോട്ടുപോകാന്‍ കഴിയൂ എന്നതാണ് അവസ്ഥ. ഇത് കഴിവിനെ കൊല്ലുന്നതിന് തുല്യമാണ്. കലാപ്രകടനത്തിന് അവസരം ലഭിക്കാതിരിക്കുന്നു എന്നതാണ് ഏറ്റവുംവലിയ ദുഖം . അവസരങ്ങള്‍ക്കായി ശരീരം കൊടുക്കേണ്ടി വരും എന്ന ആശങ്കയുണ്ടാക്കുന്ന ദുഖം എത്രവലുതാണെന്ന് ആലോചിച്ചു നോക്കൂ എന്നും റിനി പറഞ്ഞു. ഇത്തരം സഹചര്യത്തില്‍ സിനിമ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്.

ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി.ഈ രീതിയിലാണെങ്കില്‍ മതി എന്ന അര്‍ഥത്തിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട് സിനിമയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന്. ചിലര്‍ അങ്ങിനെ അപ്രോച്ച് ചെയ്യുന്നുമുണ്ട്. രാഷ്ട്രീയത്തിലും ഇതേ പ്രശ്നമുണ്ട്. ഒരു യുവ നേതാവിന്‍റെ അടുത്ത് നിന്ന് മോശം സമീപനമുണ്ടായി. അശ്ലീല സന്ദേശങ്ങളയക്കുക. മോശമായ രീതിയില്‍ അപ്രോച്ച് ചെയ്യുക. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാക്കും ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡാണ്. പറഞ്ഞതിന് ശേഷവും ഇവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നു. ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നില്‍ക്കുന്ന വിഷയമാണ്. എന്നിട്ടും മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുകയാണ്’ എന്നും റിനി ആൻ ജോർജ് പറഞ്ഞു. നേരിട്ട് രാഷ്ട്രീയത്തില്‍ സജീവമല്ലെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും റിനി പറഞ്ഞു. രാഷ്ട്രീയം ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ അഭിമുഖങ്ങളെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടെന്ന ചിന്തിക്കുന്നവരുണ്ട്. എന്നല്‍ അങ്ങനെയില്ല എന്നും റിനി പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...