‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കും; ശ്വേതാ മേനോൻ

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ.കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആ ദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അ വർ ഇക്കാര്യം അറിയിച്ചത്. അംഗങ്ങൾക്കിടയി ലെ പരാതികൾ യോഗം ചർച്ച ചെയ്തതായി ശ്വേത അറിയിച്ചു. പരാതികൾ പരിഹരിക്കാൻ ഉപ സമിതികൾ രൂപവത്കരിക്കും. എല്ലാവരു ടെയും പ്രശ്‌നങ്ങൾ കേൾക്കും. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരികെ കൊണ്ടു വരാൻ ശ്രമങ്ങളുണ്ടാകും.പ്രശ്‌നങ്ങൾ സംഘടനക്കുള്ളിൽതന്നെ പരിഹ രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈനീട്ടം, സഞ്ജീവനി തുടങ്ങിയ പദ്ധതികൾ തുടരാനും തീരുമാനിച്ചു. ‘മീ ടു’ വിവാദ കാലത്ത് വനിതാ അംഗങ്ങൾ നടത്തിയ തുറന്നു പറച്ചിലുകൾ റെ ക്കോർഡ് ചെയ്‌ത്‌ മെമ്മറി കാർഡിൽ സൂക്ഷി ച്ചിരുന്നു. ഇത് കുക്കു പരമേശ്വരൻ കൊണ്ടു പോയെന്നും അത് തിരികെ ഏൽപ്പിക്കണമെ ന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറയുന്നു. ഇത് സംബന്ധിച്ച് സംഘടനക്കും മു ഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ ക മ്മീഷൻ, ഡി.ജി.പി എന്നിവർക്കും ഉഷ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അപകീർ ത്തിപ്പെടുത്തി എന്ന് കാണിച്ച് ഡി.ജി.പിക്ക് കു ക്കുവും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...