കോട്ടയം സിഎംഎസ് കോളേജിലെ തെരഞ്ഞെടുപ്പ് : കെ എസ് യുവിന് വിജയം

കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന് വൻ വിജയം.15 ൽ 14 സീറ്റും നേടിയാണ് കെ എസ് യു വിജയിച്ചത്.37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെ എസ് യു യൂണിയൻ പിടിച്ചെടുത്തത്.ഇന്നലെ കോളേജിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കെ.എസ്.യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ യൂണിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്.തുടർന്ന് പോലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്.വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് നേരിട്ട് എത്തി എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി
നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...