പ്രിസം പദ്ധതി : വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 26ന്

കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനായി 2025 ഓഗസ്റ്റ് 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പത്തനംതിട്ടയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരെയും കോട്ടയത്ത് സബ് എഡിറ്ററെയും ഇൻഫർമേഷൻ അസ്സിസ്റ്റന്റുമാരെയും തിരഞ്ഞെടുക്കും. ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് ജേർണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്കും സബ് എഡിറ്റർ പാനലിലേക്ക് മേൽ സൂചിപ്പിച്ച വിദ്യാഭ്യാസയോഗ്യതയും ഒരു വർഷത്തെ ജേർണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കും പങ്കെടുക്കാം. കോട്ടയം ജില്ലയിലേക്കുള്ള അപേക്ഷകർക്കായി ഓഗസ്റ്റ് 26നു രാവിലെ 10.30നും പത്തനംതിട്ട ജില്ലയിലേക്കുള്ളവർക്കായി അന്ന് ഉച്ചയ്ക്ക് ശേഷം 2.00നും ആണ് അഭിമുഖം.
നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ്, കോട്ടയം കളക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ആധാർ / തെരഞ്ഞെടുപ്പ് ഐ ഡി കാർഡോ പാൻ കാർഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരികരേഖയോ ഹാജരാക്കണം. വിശദവിവരം ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും അതതു ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലഭിക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....