എടിഎം കൗണ്ടറിൽ വെച്ച് 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ.കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ ജംഗ്ഷനിൽ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ആദ്യ എടിഎമ്മിൽ പണമില്ലാത്തതിനാൽ പ്രതി അനിരുദ്ധൻ പെൺകുട്ടിയെ സമീപിച്ച് അടുത്ത എടിഎമ്മിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എടിഎമ്മിൽ പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം.

