സ്വപ്‌ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്; മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തി

സ്വപ്‌ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് വകുപ്പ് പന്ത്രണ്ട് കോടി രൂപ പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്‌മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ ഇവർ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....