സിഎംഎസ് കോളേജ് സംഘർഷം: ശക്തമായി അപലപിക്കുന്നതായി ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ

സിഎംഎസ് കോളേജ് സംഘർഷം:ശക്തമായി അപലപിക്കുന്നതായി ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് കോട്ടയം സിഎംഎസ് കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തെ ശക്തമായി അപലപിച്ച് മാനേജ്മെൻ്റ്.ഇലക്ഷൻ നടപടികൾക്ക് മാനേജ്മെൻ്റ് എതിരല്ല.എന്നാൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം ഹൈക്കോടതി നിരോധിച്ചതിനാൽ അനുവദിക്കാനാവില്ല.ഇലക്ഷൻ നടപടികളിൽ മാനേജ്മെൻ്റും സ്റ്റാഫ് പ്രതിനിധികളും രാഷ്ട്രീയമായി ഇടപെടുന്നില്ല.വൈദീകരെ വരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. പുറത്തുനിന്നുള്ളവർ ക്യാമ്പസിനുള്ളിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നേതാക്കളും എസ് പി അടക്കമുള്ളവരും പ്രശ്നപരിഹാരത്തിന് എത്തിയത് അഭിനന്ദാർഹമാണ്.സമാധാനപരമായി കോളേജിൽ അധ്യയനം നടക്കണം എന്നാണ് മാനേജ്മെൻ്റിൻ്റെ ആഗ്രഹവും ആവശ്യവുമെന്ന് കോളേജ് ലോക്കൽ മാനേജർ കൂടിയായ ബിഷപ്പ് പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...