ബെംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ.മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപ പഞ്ചാംഗമഠ് (27) എന്ന യുവതിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 80 (2) (സ്ത്രീധന മരണം), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3 (സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള ശിക്ഷ), സെക്ഷൻ 4 (സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം ഭർത്താവ് പ്രവീൺ, അമ്മ ശാന്തവ്വ എന്നിവർക്കെതിരെ സുഡ്ഡുഗുണ്ടെപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്‌. ഇരയുടെ അമ്മ ശാരദ ബി പഞ്ചാംഗമാതയുടെ പരാതിയെത്തുടർന്ന് ആണ് ഓഗസ്റ്റ് 27 ന് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.എഫ്ഐആറിൽ പറയുന്നതനുസരിച്ച്, പ്രവീണും അമ്മയും ശിൽപയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

ശിൽപയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സോഫ്റ്റ്വെയർ എഞ്ചിനീയറായ പ്രവീൺ ജോലി ഉപേക്ഷിച്ചു. പിന്നീട് പാനി പൂരി വില്പനയിലേക്ക് കടന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹത്തിന് മുൻപ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു ശിൽപ. “വിവാഹച്ചെലവ് ഏകദേശം 35 ലക്ഷം രൂപയായിരുന്നു, വരന് സ്ത്രീധനമായി 150 ഗ്രാം സ്വർണ്ണാഭരണങ്ങൾ നൽകി,” ശാരദ പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...