ആഗോള അയ്യപ്പ സംഗമത്തില്‍ എൻ.എസ്.എസ് പങ്കെടുക്കും

ആഗോള അയ്യപ്പസംഗമത്തില്‍ എൻ.എസ്.എസ് പങ്കെടുക്കും. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാൻ സംഘടന തീരുമാനിച്ചു.രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിർത്തണമെന്ന എൻ.എസ്.എസ് ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് സംഗമത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി. എൻ.എസ്.എസിന് പുറമേ എസ്.എൻ.ഡി.പിയും സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, സംഗമത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്.

ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് പമ്ബ തീരത്ത് സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാർ, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിച്ച്‌ ആഗോള തീർഥാടനകേന്ദ്രമാക്കി ഉയർത്തുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....