നാളികേര ദിനാഘോഷം സംഘടിപ്പിച്ചു

നാളികേര വികസന ബോർഡിന്റെ നവീകരിച്ച പദ്ധതികൾ രാജ്യത്തെ നാളികേര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാനും സമഗ്ര വളർച്ച സാധ്യമാക്കാനും സഹായിക്കുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം, രോഗ കീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാതങ്ങൾ തുടങ്ങിയവ രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട നാളികേര കർഷകർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ നാളികേര ദിനാഘോഷം നടത്തുന്നത് എന്നും എം.പി പറഞ്ഞു.

ബോർഡിന്റെ നവീകരിച്ച പദ്ധതികൾ കേരളത്തിലെ നാളികേര കർഷകർ ഓണസമ്മാനമായി സ്വീകരിക്കണമെന്നും അതിൻ്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി നാളികേര ഉൽപാദനത്തിൽ ദേശീയ ശരാശരിയിലും പിന്നിലേയ്ക്കു പോയ കേരളത്തിൻ്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാളികേരാനുബന്ധമേഖലയിൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്‌ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഉത്തേജിത ചിരട്ടക്കരി ഏറ്റവുമധികം കയറ്റി അയച്ചതിന് തമിഴ്‌നാട്ടിലെ കാങ്കയത്തു പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർബൺ സൊലൂഷ്യൻസ്, തിരുനൽവേലിയിലെ നോവ കാർബൺസ്, കോയമ്പത്തൂരിലെ ജെക്കോബി കാർബൺസ് യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വെളിച്ചെണ്ണയും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റി അയച്ചതിന് മുംബൈ മാരിക്കോ, ആലുവാ മെഴുക്കാട്ടിൽ, മുംബൈ ഫെയർ എക്സ്പോർട്‌സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങൾക്ക് അർഹരായി.

തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയച്ച കോയമ്പത്തൂരിലെ ശക്തി കൊക്കോ പ്രോഡക്ട്‌സും, ഏറ്റവും കൂ ടുതൽ നീര കയറ്റി അയച്ചതിന് തിരുപ്പൂരിലെ ഗ്ലോബൽ നാളികേര ഉൽപാദക സംഘവും പുരസ്കാരങ്ങൾക്ക് അർഹമായപ്പോൾ ഏറ്റവും മികച്ച വനിതാ സംരംഭത്തിനുള്ള പുരസ്‌കാരം ഉത്തേജിത കരി കയറ്റുമതി ചെയ്യുന്ന കോയമ്പത്തൂരിലെ കാർബർ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി.

ആലുവ വാഴക്കുളത്തെ സി.ഡി.ബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയോട് അനുബന്ധിച്ചു നിർമ്മിച്ചിരിക്കുന്ന പുതിയ കർഷക ഹോസ്‌റ്റലിൻ്റെ ഫലകം അനാഛാദനവും ചടങ്ങിൽ എം.പി നിർവഹിച്ചു. ബോർഡിന്റെ ഏറ്റവും പുതിയ നാലു പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു. ബോർഡിൻ്റെ നവീകരിച്ച പദ്ധതികൾ, നാളികേര സംസ്‌കരണവും മൂല്യ വർദ്ധനവും, വിപണനവും കയറ്റുമതിയും എന്നീ വിഷയങ്ങളെ കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ആർ.ജയനാഥ്, ഡവലപ്മെൻ്റ് ഓഫീസർ ആർ. ദീപ്തി, അസിസ്റ്റൻ്റ് ഡയറക്ടർ എം.എ ലീനമോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, മുഖ്യ നാളികേര വികസന ഓഫീസർ ഡോ.ബി ഹനുമന്ത ഗൗഡ, ബോർഡ് സെക്രട്ടറി പ്രമോദ്.പി. കുര്യൻ, തെരഞ്ഞെടുക്കപ്പെട്ട 150 കർഷക ഉൽപാദക സംഘങ്ങളിൽ നിന്നായി 1500 നാളികേര കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...