2019 ൽ സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ പ്രഥമാധ്യാപകൻ നൽകിയില്ല : അച്ചടക്കനടപടി സ്വീകരിക്കാം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ശേഷം അന്തരിച്ച അധ്യാപകന്റെ കുടുംബപെൻഷൻ അവിവാഹിതയായ മകൾക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ൽ സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ രണ്ടാഴ്ചക്കകം നൽകിയില്ലെങ്കിൽ പ്രഥമാധ്യാപകനെതിരെ ഡി.പി.ഐ. ക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

നെയ്യാറ്റിൻകര പിരായിംമൂട് സ്വദേശിനി കെ. പി. സരോജം നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ പിതാവ് കെ. തപസിമുത്തുനാടാർ 2013 ഫെബ്രുവരിയിൽ മരിച്ചു. 1998ൽ അമ്മയും മരിച്ചു. രണ്ടു സഹോദരൻമാരിൽ ഒരാൾ 2015ൽ മരിച്ചു. മറ്റൊരാൾ വിവാഹിതനാണ്. അവിവാഹിതയായ പരാതിക്കാരിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ലഭിച്ചില്ല.പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ നൽകിയ വിശദീകരണത്തിൽ, 2018 ൽ ലഭിച്ച അപേക്ഷക്ക് 2019 ജൂലൈ ഒന്നിന് സർക്കാർ ചില രേഖകൾ കൂടി ആവശ്യപ്പെട്ടു. ഇത് ഹാജരാക്കാൻ പ്രഥമാധ്യാപകനും അപേക്ഷകയ്ക്കും പലതവണ നിർദ്ദേശം നൽകിയിട്ടും ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് കൂടുതൽ പരാതിയുണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് പരാതി കമ്മീഷൻ തീർപ്പാക്കി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....