പോലീസ് ക്രൂരമായി മർദിച്ച വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി മോതിരം നൽകി കെ.സി വേണുഗോപാൽ

പോലീസ് ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി മോതിരം സമ്മാനിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സെപ്റ്റംബർ 15-നാണ് സുജിത്തിന്റെ വിവാഹം. ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ സുജിത്തിന്റെ വീട്ടിലെത്തിയത്. കേരള പോലീസിനെ നരനായാട്ടിന്റെ പോലീസാക്കി മാറ്റിയത് പിണറായി വിജയനാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ പോലീസ് നയം എന്താണെന്ന് തുറന്നുകാണിക്കുന്ന സംഭവമാണിത്. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെല്ലാം നേരത്തെ തന്നെ ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അത് പൂഴ്ത്തിവെക്കാനാണ് ശ്രമമുണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണെന്നാണ് തന്റെ അഭിപ്രായമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...