കുമരകം ജലോത്സവം ; തുരുത്തിത്തറ ജേതാക്കൾ

ശ്രീനാരായണ ജയന്തി കുമരകം ജലോത്സവം ; തുരുത്തിത്തറ ജേതാക്കൾ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പി.ജി കർണ്ണനെ പിന്തള്ളി തുരുത്തിത്തറ 122-ാമത് ശ്രീനാരായണ ജയന്തി ട്രാേഫി സ്വന്തമാക്കി. ട്രാേഫി നേടിയ തുരുത്തിത്തറ വള്ളം തുഴഞ്ഞത് കുമരകം സൗത്ത് ബോട്ട് ക്ലബാണ്. കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി കർണ്ണനാണ് രണ്ടാം സ്ഥാനം. രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗത്തിൽ സെന്റ് ജോസഫിനെ പരാജയപ്പെടുത്തി എബിസി അറുപറയുടെ ശ്രി ഗുരുവായുരപ്പൻ ജേതാക്കളായി. ചുരുളൻ ഒന്നാം തരത്തിൽ കോടിമതയും മൂഴിയും കാഴ്ചവെച്ചത് കാണികളെ ത്രസിപ്പിക്കുന്ന മത്സരം തന്നെയായിരുന്നു മത്സരത്തിൽ കവണാർ സിറ്റിയുടെ കോടിമതയെ വിജയികളായി. ചുരുളൻ രണ്ടാം തരത്തിൽ ആർപ്പുക്കര ബോട്ട് ക്ലബിന്റെ തോട്ടിൽ ഡായി നം:- 2 വിനെ തോല്പിച്ചു. മത്സരത്തിൽ പങ്കെടുത്ത കളിവള്ളങ്ങളിൽ ശ്രീ മുത്തപ്പൻ ഒഴികെയുള്ള എല്ലാ കളിവള്ളങ്ങൾക്കും ഫൈനലിൽ മത്സരിക്കാൻ അവസരം നൽകിയെന്നത് സംഘാടക മികവായിരുന്നു.

രാവിലെ ശ്രീകുമാരമംഗലം ക്ഷേത്രം ഗുരുമന്ദിരത്തിനു മുൻപിൽ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ തുടക്കം കുറിച്ച ഗുരുജയന്തി ആഘോഷങ്ങൾക്ക് ശേഷം ഉച്ചക്ക് രണ്ടിന് ശ്രീകുമാരമംഗലം ക്ഷേത്ര കടവിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ജലഘോഷയാത്രയിൽ ഒട്ടനവധി കേരളീയ കലാരൂപങ്ങൾ അണിനിരന്നിരുന്നു. നാലു എസ് എൻ ഡി പി അംഗശാഖകളും അലങ്കരിച്ച തട്ടിൻ വള്ളത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഛായ ചിത്രവും വഹിച്ച കൊണ്ടുള്ള ഹംസ രഥത്തിന് പിന്നിൽ അണിചേർന്നിരുന്നു. ജലഘോഷായാത്ര കോട്ടത്തോട്ടിൽ എത്തിയതോടെ വള്ളംകളിയുടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ക്ലബ് പ്രസിഡന്റ് വി.പി.അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി. ജില്ലാ പഞ്ചായത്തഗം കെ.വി. ബിന്ദു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ,അഡ്വ.വി.എസ് മനു ലാൽ , ആർഷാബൈജു , എ.കെ ജയപ്രകാശ്.ജി. ഗോപകുമാർ, ഫാ. അഭിലാഷ്എബ്രഹാം വലിയവീട്ടിൽ, ക്ലബ് സെക്രട്ടറി എസ്.ഡി പ്രേംജി, തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കുമരകം സ്വദേശികളായ ഒരുമ്പെട്ടവൻ ഫെയിം ബാലനടി കാശ്മീര സുജീഷിനെയും കേരള ക്രിക്കറ്റ്ലീ ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾ ടീം അംഗമായ യുവക്രിക്കറ്റർ ആദിത്യ ബൈജുവിനേയും മന്ത്രി ആദരിച്ചു.മത്സരാനന്തരം എസ് കെ എം ദേവസ്വം മൈതാനിയിൽ സാൽവിൻ കൊടിയന്ത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി.ബിന്ദു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കെ.പി.ആനന്ദകുട്ടൻ,പി. ജി.ചന്ദ്രൻ ,വി എസ് കലാധരൻ ,പി.എൻ സാബു ശാന്തി കുമരകം പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....