ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം

ഏഷ്യാ കപ്പ്‌ ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട്‌ ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ്‌ ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ്‌ ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നഷ്പ്രഭമാക്കി. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ്‌ ഹോക്കി കിരീടമാണിത്‌. ജയത്തോടെ ഇന്ത്യ ലോകകപ്പ്‌ പ്രവേശനവും ഉറപ്പിച്ചു.

മത്സരം ആരംഭിച്ച്‌ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. സുഖ്ജീത്‌ സിങ്ങാണ്‌ ഇന്ത്യയ്ക്കായി വല കുലുക്കിയത്‌. അതോടെ ആരംഭത്തിൽ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന്‌ പിന്നാലെ ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. പലതവണ ദക്ഷിണ കൊറിയന്‍ ഗോൾമുഖത്ത്‌ ഇന്ത്യന്‍ താരങ്ങള്‍ ഇരച്ചെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന്‌ ഇന്ത്യ മുന്നിട്ടുനിന്നു.

രണ്ടാം ക്വാർട്ടറിൽ തിരിച്ചടി ലക്ഷ്യമിട്ട്‌ കൊറിയയും മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. അതിനിടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. ദില്‍പ്രീത്‌ സിങ്ങാണ്‌ ഇത്തവണ ലക്ഷ്യം കണ്ടത്‌. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0 ന്‌ മുന്നിട്ടു നിന്നു. പിന്നീടങ്ങോട്ട്‌ ഇന്ത്യ ദക്ഷിണ കൊറിയന്‍ ഗോള്‍വല നിറയ്ക്കുന്നതാണ്‌ കണ്ടത്‌.

മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ദിൽപ്രീത്‌ സിങ്‌ വീണ്ടും ഇന്ത്യയ്ക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. നാലാം ക്വാര്‍ട്ടറില്‍ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച്‌ അമിത്‌ രോഹിദാസ്‌ ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക്‌ തിരിച്ചുവരാനായില്ല. ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ്‌ ഹോക്കി കിരീടത്തിൽ മുത്തമിട്ടു.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...