ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ബുധനാഴ്ച

ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 9 ന് ഗൃഹപ്രവേശം.തുടർന്ന്10 ന് നടക്കുന്ന സമ്മേളനത്തിൽ ഓഫീസിൻ്റെ ഉത്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്,ദേശീയ നിർവ്വാഹകസമിതിയംഗം പി സി ജോർജ്ജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ഷോൺ ജോർജ്,സംസ്ഥാന സെക്രട്ടറി അശോകൻ കുളനട,മേഖല പ്രസിഡൻ്റ് എൻ ഹരി , വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളികളെ സംസ്ഥാന അധ്യക്ഷൻ ആദരിക്കുന്നു.പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാഞ്ഞിരപ്പള്ളി DYSP ഓഫിസിന് എതിർവശത്താണ് പുതിയ ഓഫീസ് നിലകൊള്ളുന്നത്.

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...