കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചിലിൽ വിജിലിൻ്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.ഈ കേസിൽ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെ ടി വിജിലിൻ്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലെത്തിയപ്പോഴാണ് വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

