പടക്ക നിരോധനം ഡൽഹിയിൽ മാത്രം പോരാ രാജ്യ വ്യാപകമാക്കണം സുപ്രീം കോടതി

പടക്കനിരോധനം ഡൽഹിയിൽ മാത്രം പോരാ, രാജ്യവ്യാപകമാക്കണം; മറ്റ് നഗരങ്ങളിലെ ജനങ്ങൾക്കും ശുദ്ധവായുവിന് അവകാശമുണ്ട് – സുപ്രീം കോടതി. ഡൽഹി-എൻസിആർ മേഖലയിൽ മാത്രം പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്ത് വന്നു.ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ ഈ പരാമർശം.

രാജ്യത്തെ മറ്റു നഗരങ്ങളിലും വലിയ തോതിലുള്ള വായുമലിനീകരണം ഉണ്ടാകുമ്പോൾ ഡൽഹിയിലെ ഉന്നതർക്ക് മാത്രമായി ശുദ്ധവായു ലഭിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.ഈ വിഷയത്തിൽ രാജ്യവ്യാപകമായി ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അത് രാജ്യത്തുടനീളം നടപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ശൈത്യകാലത്ത് താൻ അമൃത്സറിൽ പോയപ്പോൾ ഡൽഹിയെക്കാൾ മോശമായ വായുമലിനീകരണമാണ് അവിടെ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഈ അഭിപ്രായത്തെ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് പിന്തുണച്ചു.

ഡൽഹിയിലെ ഉന്നതർക്ക് മലിനീകരണം ഉണ്ടാകുമ്പോൾ നഗരം വിട്ടുപോകാൻ കഴിയും, എന്നാൽ സാധാരണക്കാർക്ക് അതിന് സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. പടക്കങ്ങൾക്ക് രാജ്യവ്യാപകമായി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.എയർ ക്വാളിറ്റി മാനേജ്‌മന്റ് കമ്മീഷന് (CAQM) ഈ വിഷയത്തിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തു.ഒക്ടോബർ-നവംബർ മാസങ്ങളിൽ ദീപാവലി സമയത്ത് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ പടക്കം പൊട്ടിക്കുന്നതും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും കാരണം വായുമലിനീകരണം വളരെ കൂടുതലായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, മറ്റ് എൻസിആർ നഗരങ്ങളിൽ സമയനിയന്ത്രണത്തോടെയുള്ള ഇളവുകളും നൽകിയിരുന്നു.പടക്കങ്ങളുടെ വിൽപ്പനയ്ക്കും സംഭരണത്തിനും കർശനമായ നിയമങ്ങളും നടപ്പാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...