വയോധികനെ വാഹനം ഇടിച്ച് നിർത്താതെ പോയ പാറശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഒളിവിൽ

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് നിർത്താതെ പോയ പാറശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽകുമാർ ഒളിവിൽ.ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ പോലീസിന് മുമ്പാകെ എത്തിയില്ല. വാഹനാപകടം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടും. അനിൽകുമാറിൻ്റെ ഫോൺ സ്വിച്ച് ഓഫാണ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ ഉത്തരവ് ഇന്നിറങ്ങും. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കുന്നത്. അനിൽകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറൽ എസ്‌പി ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കാർ ഓടിച്ചത് അനിൽകുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ റൂറൽ എസ്പ‌ി നടപടിക്ക് ശുപാർശ ചെയ്തത്

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...