വീട് വിട്ടിറങ്ങി വിമാനം കയറി ഡൽഹിയിലെത്തിയ 13 കാരിയെ തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു

വീട് വിട്ടിറങ്ങി വിമാനം കയറി ഡൽഹിയിലെത്തിയ 13 കാരിയെ കണ്ടെത്തി തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ എയർപോർട്ടിലെത്തി വിമാനം കയറിയ പെൺകുട്ടിയെ പൊലീസിന്റെ ആവശ്യ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.തുടർന്ന് വിഴിഞ്ഞം പോലീസ് ഡൽഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങിയാണ് വിഴിഞ്ഞത്ത് തിരിച്ചെത്തിച്ചത്.വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളെ വ്യാഴാഴ്‌ച രാവിലെ മുതലാണ് കാണാതായത്. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് അതിവേഗം അന്വേഷണം തുടങ്ങി.കുട്ടിയെ എയർപോർട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് നിർണായക വിവരം ലഭിച്ചത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...