കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1,813 രൂപയായി.തുടര്‍ച്ചയായ അഞ്ചു മാസങ്ങളില്‍ വില വര്‍ധിപ്പിച്ച ശേഷമാണ് ഓയില്‍ കമ്പനികള്‍ നിരക്ക് കുറച്ചത്. അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രം എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.വിമാന ഇന്ധന വിലയിലും ജനുവരി ഒന്നു മുതല്‍ കുറവു വന്നിട്ടുണ്ട്. 1.53 ശതമാനമാണ് താഴ്ത്തിയത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എ.ടി.എഫ്) നിരക്കില്‍ കുറവു വന്നത് ആഭ്യന്തര വിമാനയാത്ര നിരക്കില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.