സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എക്‌സല്‍ എച്ച്.എഫ്. ടി ഹാക്ക് ഫോര്‍ ടുമാറോ സംഘടിപ്പിച്ചു. തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റ് ആയ ‘എക്‌സല്‍’ന്റെ ഇരുപത്തിയഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. 24 മണിക്കൂര്‍ നീണ്ട ഹാക്കത്തോണില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.നാല്‍പതിനായിരം രൂപയോളം വരുന്ന ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് ലഭിച്ചത്.ഇന്നവേറ്റ് ടുഡേ, ഇമ്പാക്ട് ടുമോറോ’ എന്ന ആശയത്തോടെ സംഘടിപ്പിച്ച ഹാക്കത്തോണ്‍ ഡിസംബര്‍ 21,22 തീയതികളില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കളമശ്ശേരി ഓഫീസില്‍ വച്ചാണ് നടന്നത്. ഡിസംബര്‍ 21ന് രാവിലെ ആരംഭിച്ച ഹാക്കത്തോണിന്റെ ഉദ്ഘാടനം കീവാല്യൂ സോഫ്റ്റ്വെയര്‍ സിസ്റ്റംസ് സി.ഇ.ഒ ഷാര്‍ബെല്‍ ചെറിയാന്‍ നിര്‍വഹിച്ചു.