ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത് യുവാവ്. ചുറ്റിക കൊണ്ട് സ്‌കൂട്ടർ അടിച്ചു തകർക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വാഹനം വാങ്ങി ഒരു മാസത്തിന് ശേഷം നടത്തിയ സർവീസിൽ 90,000 രൂപ ബിൽ വന്നതിനെ തുടർന്നാണ് ഒല സ്കൂട്ടർ യുവാവ് അടിച്ചുതകർത്തത്. ഷോറൂമിന് മുന്നിൽ വെച്ചായിരുന്നു അടിച്ചുതകർത്തത്.സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ചുറ്റു കൂടി നിൽക്കുന്നവരും സ്കൂട്ടർ തകർക്കാൻ യുവാവിനൊപ്പം കൂടുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്റർ 90,000 രൂപ ബിൽ നൽകിയതിന്റെ നിരാശയിലാണ് യുവാവ് സ്കൂട്ടർ തകർത്തതെന്നാണ് വീഡിയോയിൽ പറയുന്നത്. ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ നിരവധി പരാതികൾ നേരത്തെയും ഉയർന്നിരുന്നു.