തിരുവനന്തപുരം മലയിൻകീഴിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. വീടിന് സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം. മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.സമാന രീതിയിൽ സമീപത്തെ വീടുകളിൽ മുൻപും വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു.