ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ മാതാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മണ്ണന്തല മുക്കോലയിൽ താമസിക്കുന്ന യുവതിക്ക് എതിരെ ആണ് മണ്ണന്തല പൊലീസ് കേസെടുത്തത്. എട്ടു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊളളിക്കുകയും ആറുവയസ്സുളള മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മയുടെ ഉപദ്രവത്തില്‍ പരുക്കേറ്റ കുട്ടികള്‍ പേരൂര്‍ക്കട ജില്ല ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനിടയായ സംഭവം. യുവതിയും ഭര്‍ത്താവും രണ്ടര വര്‍ഷം മുൻപ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുദിവസം യുവതിക്കും രണ്ട് ദിവസം ഭർത്താവിനും ഒപ്പവുമാണ് കഴിഞ്ഞുവരുന്നത്. വെളളിയാഴ്ച ഖദീജയുടെ വീട്ടില്‍ നിന്നു മടങ്ങി എത്തിയപ്പോഴാണ് മകന്റെ കാലില്‍ പൊളളലേറ്റതായി കണ്ടതെന്ന് ഭർത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ എട്ട് വയസ്സുകാരനെയും സഹോദരിയെയും കൗണ്‍സലിങ് നടത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....