കൊച്ചി കലൂരിൽ ശുചീകരണ തൊഴിലാളിയെ ഇടിച്ചിട്ട് കാറുടമ കടന്നു. ഏഴാം തിയതി പുലർച്ചെ മൂന്ന് മണിയോടെ കലൂർ എളമക്കര മാരുതി സ്വാമി റോഡിൽ വച്ച് അപകടമുണ്ടായത്. എളംകുളം സ്വദേശിയായ നിഷയെയാണ് കാർ ഇടിച്ചിട്ട് കടന്നു കളഞ്ഞത്. അപകടത്തിൽ നിഷയ്ക്ക് നട്ടെല്ലിനും കാലിനും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ശുചീകരണ തൊഴിലാളിയായ നിഷ മാലിന്യം എടുക്കാൻ ഉന്തുവണ്ടിയുമായി പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ കാർ വന്നിടിക്കുന്നത്. ഒഴിഞ്ഞുമാറാൻ നിഷ ശ്രമിച്ചെങ്കിലും കാർ ഇടിച്ചിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ.