ബൈക്ക് പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം മണർകാട് ഐരാറ്റുനടയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും ഗുരുതര പരിക്ക്.

പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്.

മണർകാട് സെൻ്റ് മേരീസ് കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയാണ്.

ഒപ്പമുണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക്കിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാത്രി 12:30 യോടെ കെ കെ റോഡിൽ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം.

കോട്ടയത്ത് തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

ഐരാറ്റുനടയിൽ വച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ തിങ്കളാഴ്ച്ച രാത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.

ഇന്ന് രാവിലെ 11 മണി മുതൽ ഷോൺ പഠിക്കുന്ന സെൻ്റ് മേരീസ് കോളേജിൽ പൊതു ദർശനത്തിന് വയ്ക്കും.
പിന്നീട് ഗ്രാമറ്റം – കൊല്ലംകുഴി ഭാഗത്തുള്ള വസതിയിലെ ലേക്ക് കൊണ്ടു പോകും. പിന്നീട് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 മണിക്ക് ന് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...