പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റില്‍

കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിക്ക് ഇൻസ്റ്റഗ്രാമില്‍ സന്ദേശം അയച്ചുവെന്നാരോപിച്ച്‌ ഇവർ വീടുകയറി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കേസ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

പത്താം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളില്‍ ജനാല കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിയുള്ള ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിന് മുൻപ്ബന്ധുക്കളും അയല്‍വാസികളുമായ സുരേഷും ഭാര്യ ഗീതുവും വീടുകയറി ആദികൃഷ്ണനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി.സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി ജീവനൊടുക്കിയത്.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജിൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്.ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാള്‍ വീട്ടില്‍ എത്തി...

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...