കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ

ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ. ജഡ്ജി എം.സുഹൈബിനെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.ചേംബറിൽ വെച്ച് അപമര്യാദയോടെയും ലൈംഗികച്ചൊവയോടെയും പെരുമാറിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...