ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.തന്റെ സംരംഭക വിജയത്തിനുള്ള നന്ദി സൂചകമായി ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വര്‍ണം ദാനം ചെയ്യാന്‍ ഭഗവാന് വെങ്കിടേശ്വര സ്വാമിയുടെ ഒരു ഭക്തന് മുന്നോട്ട് വന്നതായി നായിഡു പറഞ്ഞു.’ആ ഭക്തന് ഒരു കമ്ബനി സ്ഥാപിക്കാന്‍ ആഗ്രഹിച്ചു, അത് സ്ഥാപിച്ചു, വിജയിച്ചു. തനിക്ക് ലഭിച്ച പ്രതിഫലം ആ ഭക്തന് ദേവന് തിരികെ നല്കാന് തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം 121 കിലോ സ്വര്‍ണ്ണം വെങ്കിടേശ്വര സ്വാമിക്ക് നല്കുന്നു,’ മംഗളഗിരിയില്‍ ‘ദാരിദ്ര്യ നിര്‍മാര്‍ജന’ പരിപാടി പി 4 നെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആരാണ് ആ ഭക്തന് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.തന്റെ കമ്ബനിയുടെ 60 ശതമാനം ഓഹരികള്‍ വിറ്റ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 6,000 കോടി മുതല്‍ 7,000 കോടി രൂപ വരെ അദ്ദേഹം സമ്ബാദിച്ചതായി നായിഡു പറഞ്ഞു

