KL 07 DG 0007 എന്ന നമ്പറിനായുള്ള ലേലം വിളിയാണ് ആയിരങ്ങളും ലക്ഷങ്ങളും കടന്ന് 45 ലക്ഷത്തിൽ എത്തിയത്.25,000 രൂപ അഡ്വാൻസ് തുക നല്‍കി ബുക്കുചെയ്യുന്ന ഈ നമ്ബർ സ്വന്തമാക്കാൻ അഞ്ചുപേരാണ് മത്സരിച്ച് ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവില്‍ 45 ലക്ഷം രൂപയ്ക്ക് KL 07 DG 0007 എന്ന ഫാൻസി നമ്ബർ ലേലത്തില്‍ പോവുകയായിരുന്നു ഇൻഫോപാർക്കിലെ സ്വകാര്യ സോഫ്റ്റ്വെയർ കമ്ബനിയാണ് ഈ നമ്ബർ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മറ്റൊരു ഫാൻസി നമ്പർ ആയ KL 07 DG 0001 ക്കും വൻ പിടിയായിരുന്നു. ഒരുലക്ഷം രൂപ അഡ്വാൻസ് തുക നല്‍കി നാലുപേരാണ് ഈ നമ്ബർ ബുക്കുചെയ്തത്. ഇതേതുടർന്ന് ലേലത്തിലേക്ക് പോയ ഈ നമ്ബർ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണ് റിപ്പോർട്ട്. പിറവം സ്വദേശിയായ തോംസണ്‍ എന്നയാളുടെ വാഹനത്തിന് നല്‍കുന്നതിനായാണ് എറണാകുളം DG സീരീസിലെ ഒന്നാം നമ്ബർ സ്വന്തമാക്കിയിരിക്കുന്നത്.