ജോൺ വിക്കിന്റെ ലോകത്ത് നിന്നൊരു പോരാളി ; ബല്ലെറിനയുടെ അവസാന ട്രെയ്‌ലർ പുറത്ത്

ലോകമെങ്ങുമുള്ള ആക്ഷൻ പ്രേമികളെ കോരിത്തരിപ്പിച്ച ജോൺ വിക്ക് സിനിമാറ്റിക്ക് യൂണിവേഴ്‌സിൽ നിന്നുമുള്ള മറ്റൊരു ചിത്രമായ ‘ഫ്രം ദി വേൾഡ് ഓഫ് ജോൺ വിക്ക് : ബല്ലെറിന’ എന്ന ചിത്രത്തിന്റെ അവസാന ട്രെയ്‌ലർ റിലീസ് ചെയ്തു. അന ഡെ അർമാസ് ‘ബല്ലെറിന’ എന്നഹിറ്റ്-വുമണായി അഭിനയിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്ക് എന്ന ഐതിഹാസിക കഥാപാത്രവും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലെന വൈസ്‌മെൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോൺ വിക്ക് സിനിമകളിലെ ഷാരോൺ, വിൻസ്റ്റൺ സ്‌കോട്ട്, തുടങ്ങിയ കഥാപാത്രങ്ങളും ബല്ലെറിനയിൽ ഉണ്ടാകും എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.ഏറെ ആരാധകരുള്ള ‘വോക്കിങ് ഡെഡ്’ എന്ന സീരീസിലൂടെ ശ്രദ്ധേയനായ നോർമൻ റീഡസും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. “എന്നെ പറ്റി നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങൾ ‘തീ’യെ ക്കുറിച്ചും ചിന്തിക്കണം” എന്ന ബല്ലെറിനയുടെ ഡയലോഗോട് കൂടിയാണ് ട്രെയ്‌ലർ ആരംഭിക്കുന്നതും, അവസാനിക്കുന്നതും. ഒന്നര മണിക്കൂർ മാത്രമാവും ബല്ലെറിനയുടെ ദൈർഘ്യം എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...